14 November Wednesday

വെള്ളപ്പൊക്കം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അവലോകനയോഗം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

നെടുമ്പാശ്ശേരി> ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയ സാഹചര്യത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്താൻ രാവിലെ 10ന് വിമാനത്താവളത്തിൽ യോഗം ചേരും.

വ്യാഴാഴ്ച ഇടമലയാർ ഡാം തുറന്നപ്പോൾ ആലുവപ്പുഴയുടെ കൈവഴിയായ ചെങ്ങൽ തോട് കരകവിഞ്ഞ് റൺവേയ്ക്ക് അടുത്തു വരെ വെള്ളം ഒഴുകിയെത്തിയിരുന്നു.

റൺവേയ്ക്ക് ചുറ്റുമുള്ള കാനകളിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറായി തുടർച്ചയായി പമ്പ് ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. വിമാനത്താവളത്തിന് സമീപത്തായി സിയാൽ അക്കാദമിയിൽ പ്രവർത്തിക്കുന്ന താൽക്കാലിക ഹജജ് ക്യാമ്പിലേക്ക് സന്ദർശകരുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇന്നലെ രണ്ടുമണിക്കുർ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നിരുന്നു.

പ്രധാന വാർത്തകൾ
Top