17 November Saturday

നിപാ നിയന്ത്രണം: കേരളത്തിന‌് ദേശീയമാധ്യമങ്ങളുടെ പ്രശംസ

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

ന്യൂഡൽഹി  
നിപാ വൈറസിനെ വൈകാതെ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരളത്തിലെ ആരോഗ്യമേഖല നടത്തിയ ഇടപെടലിന് ദേശീയമാധ്യമങ്ങളുടെ പ്രശംസ. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള അക്ഷീണപ്രവർത്തനമാണ് നിപാ വൈറസിനെ നിയന്ത്രിക്കാൻ സഹായിച്ചതെന്ന് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. നിപാ നിയന്ത്രിക്കുന്നതിൽ കേരളം നടത്തിയ ഇടപെടൽ പ്രശംസനാർഹമാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് പാഠമാണെന്നും 'ദി വയർ' ലേഖനത്തിൽ പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ അഭിനന്ദനാർഹമായ നടപടികളാണ് ഉണ്ടായതെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പുകൾ ഒന്നും ലഭിക്കാതെ എത്തിയ നിപാ വൈറസിനെ പ്രതിരോധിക്കുന്നതിൽ കേരളം വിജയിച്ചെന്ന് ദി വയറിൽ ഡോ. കെ പി അരവിന്ദൻ എഴുതിയ ലേഖനത്തിൽ പറഞ്ഞു. കേരളത്തിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തോട് ആരോഗ്യമേഖലയിൽ തന്റെ സംസ്ഥാനത്തെ കണ്ട് പഠിക്കാൻ പറഞ്ഞിരുന്നു.
എന്നാൽ, കേരളത്തിലെ ആരോഗ്യമേഖലയുടെ ഇടപെടൽ യുപിക്കും ആദിത്യനാഥിനും പഠിക്കാനുള്ളതാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

നിപാ വൈറസ് ബാധ തിരിച്ചറിയുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ഡോ. എ എസ് അനൂപ്കുമാറിനെയും വാർത്തയിൽ എൻഡിടിവി  അഭിനന്ദിച്ചു.

പ്രധാന വാർത്തകൾ
Top