15 November Thursday

‘നന്ദി യുഎഇ’ ക്യാമ്പയിന് പിന്തുണയേറി

അനസ് യാസിന്‍Updated: Saturday Aug 25, 2018



കേരളത്തിന് 700 കോടി രൂപയുടെ സഹായം വാ​ഗ്ദാനംചെയ്ത യുഎഇയെ പ്രശംസിച്ച് പ്രവാസി മലയാളികൾ ആരംഭിച്ച ‘നന്ദി യുഎഇ’ ക്യാമ്പയിന് മികച്ച പ്രതികരണം.  യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ്, അറബിക് മാധ്യമങ്ങളിലെല്ലാം പ്രവാസി മലയാളികളുടെ ‘താങ്ക‌്യു യുഎഇ’ എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ഇടം പിടിച്ചു.

‘താങ്ക‌്യു യുഎഇ’ എന്ന‌് പ്രിന്റ് ചെയ്ത ടീ ഷർട്ട് ധരിച്ചാണ് പ്രളയദുരിതത്തിൽപെട്ട കേരളത്തോട് യുഎഇ കാണിച്ച ഐക്യദാർഢ്യത്തിന‌് മലയാളികൾ നന്ദി രേഖപ്പെടുത്തുന്നത്. പെരുന്നാൾ ദിനത്തിൽ മലയാളികൾ വ്യാപകമായാണ് ഈ ടീ ഷർട്ട് ധരിച്ചത്.  ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്‌സാപ്പിലും യുഎഇക്ക‌് നന്ദി അറിയിച്ച മലയാളികളുടെ പോസ്റ്റുകളും പ്രൊഫൈൽ ഫോട്ടോകളും ഇടംപിടിച്ചു. വിവിധ ഇംഗ്ലീഷ് അറബ് പത്രങ്ങളുടെ പ്രിന്റിലും ഓൺലൈനിലും വാർത്തയായി. ഇന്ത്യ യുഎഇയുടെയും യുഎന്നിന്റെയും സഹായം നിരസിക്കുന്ന വാർത്തകളും ഗൾഫിലെ മാധ്യമങ്ങൾ പ്രാധാന്യപൂർവം നൽകി.

യുഎഇയുടെ 700 കോടി രൂപയുടെ സഹായവാ​ഗ് ദാനം ഗൾഫിലെ മിക്ക മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെയാണ് കൊടുത്തത്. അതിനോടുള്ള കേന്ദ്ര സർക്കാരിന്റെ എതിർപ്പുകളും വാർത്തയായി.

പ്രധാന വാർത്തകൾ
Top