14 November Wednesday

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തി, ഇടുക്കിയില്‍ 2399; അതീവജാഗ്രതാ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

കട്ടപ്പന ചപ്പാത്ത് പാലത്തില്‍ നിന്ന് ജനങ്ങളെ പൊലിസ് ഒഴിപ്പിക്കുന്നു

കുമളി > അതിശക്തമായ മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. സ്പില്‍വേയിലെ 13 ഷട്ടറുകളിലൂടെയും ജലം ഒഴുക്കുകയാണ്. സ്പില്‍ വേയിലൂടെ കൂടുതല്‍ ജലം ഒഴുക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്.

1393 ക്യൂമെക്‌സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത്. എന്നാല്‍ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവ് മാത്രമാണ്. പ്രദേശത്തെ ജനങ്ങളെയെല്ലാം സുരക്ഷിത സ്ഥാനങ്ങലിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ ശക്തമായി ജലം തുറന്നു വിടുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടാവുന്നതല്ലെന്ന് ജലസേചന വകുപ്പ് അറിയിച്ചു.

ഇടുക്കിയിലെ ജലനിരപ്പ് ഉച്ചയോടെ 2399 അടിയിലെത്തി. അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. തൃശ്ശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ രണ്ടു മണിക്ക് 22 ഇഞ്ച് ഉയര്‍ത്തും.


 

പ്രധാന വാർത്തകൾ
Top