19 November Monday

മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 136.10 അടിയായി; പ്രദേശത്ത്‌ കനത്തമഴ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


കുമളി> മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച പുലർച്ചെ ആറിന് 136 അടിയിലെത്തി. രാവിലെ ആറിന് 136.10 അടിയായി ഉയർന്നു.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോൾ കനത്ത തോതിലുള്ള മഴ തുടരുകയാണ്‌. ഇടവിട്ട് ശക്തിയായ കാറ്റും വീശുന്നുണ്ട്. അതോടെ ആദ്യജാഗ്രതാ നിർദ്ദേശം നൽകി.


അണക്കെട്ട് പ്രദേശത്ത് 51.4 മില്ലീമീറ്ററും തേക്കടിയിൽ 21.2 മില്ലീമീറ്ററും  മഴ പെയ്തു .ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ കൂടിയിട്ടുണ്ട്‌.

അണക്കെട്ടിൽ നിന്നും തമിഴ്നാട് സെക്കൻഡിൽ 2086 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്.4419.44 ഘനയടി വെള്ളം സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. മുല്ലപ്പെരിയാർ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ ആറിന് 135.30 അടിയായിരുന്നു

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top