22 November Thursday

ദീപശിഖയില്‍ അഗ്നി പകര്‍ന്ന് അഭിമന്യുവിന്റെ അച്ഛന്‍; ഡിവൈഎഫ്‌ഐ മൂന്നാര്‍ ബ്ലോക്ക് സമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

മൂന്നാര്‍ ബ്ലോക്ക് സമ്മേളനത്തിന് മുന്നോടിയായി നടന്ന ദീപശിഖാ പ്രയാണത്തിന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ അഗ്നി പകരുന്നു

മൂന്നാര്‍ > അഭിമന്യുവിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന വട്ടവടയില്‍ നിന്നും അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ദീപശിഖയില്‍ അഗ്നി  പകര്‍ന്ന്‌ ഡിവൈഎഫ്‌ഐ മൂന്നാര്‍ ബ്ലോക്ക് സമ്മേളനത്തിന് തുടക്കം കുറിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി സജിമോന്‍ അഗ്നിപകര്‍ന്ന ദീപശിഖ ഏറ്റുവാങ്ങി ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു.



വട്ടവടയില്‍ അഭിമന്യുവിന്റെ വീട്ടില്‍ നിന്നാരംഭിച്ച് 45കിലോമീറ്റര്‍ ദൂരം താണ്ടി ഇന്ന് വൈകിട്ട് 7മണിക്ക് മൂന്നാറിലേ സമ്മേളന നഗറില്‍ സമാപിക്കും. ദീപശിഖാ പ്രയാണത്തില്‍ മൂന്നാര്‍ ബ്ലോക്ക് സെക്രട്ടറി അഡ്വേക്കേറ്റ് എ രാജ, പ്രസിഡന്റ് ഫസല്‍ റഹ്മാന്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജൂലായ് 21, 22 തീയതികളിലായാണ് സമ്മേളനം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top