17 August Friday

മോഹിനിയാട്ട മുദ്രകളില്‍ റഷ്യന്‍ സ്പര്‍ശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

നടാലിയ അലോവയും മറിയ യാക്കോവ്ളേവയും

ചെറുതുരുത്തി > റഷ്യയിലെ ജോഹന്നാസ് ബര്‍ഗില്‍ നിന്നും മോഹിനിയാട്ടത്തിന്റെ ആത്മാവ് തേടിയെത്തിയവരാണ് നടാലിയ അലോവയും മറിയ യാക്കോവ്ളേവയും. ചെറുതുരുത്തിയിലെ കഥകളി സ്‌കൂളില്‍ ഇവര്‍ വന്നിറങ്ങിയത് കഴിഞ്ഞമാസം.പ്രശസ്ത കോറിയോഗ്രാഫര്‍കൂടിയാണ് നടാലിയ.തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകൂടിയായ ഇവരുടെ ശിഷ്യയും യൂണിവേഴ്സിറ്റി പ്രൊഫസറുമാണ് മറിയ.

വിസിറ്റിങ്ങ് വിസയിലെത്തിയ ഇരുവരും ഒരു മാസംകൊണ്ട് മോഹിനിയാട്ടത്തിലെ ജതിസ്വരം, ഗണേശസ്തുതി എന്നിവ അഭ്യസിച്ചു. അഭ്യസനത്തിന് നേതൃത്വം നല്‍കിയത് കലാമണ്ഡലം സുജാതയും ,കലാമണ്ഡലം അശ്വതിയുമാണ്.ചുവടുകളോരോന്നും വേഗത്തില്‍ മനസിലാക്കി കൃത്യമായി അവതരിപ്പിക്കുന്നതില്‍ ഇരുവരും മുന്നിട്ടുനിന്നതായി നൃത്താധ്യാപിക അശ്വതി പറഞ്ഞു.

നിലവില്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ അരങ്ങേറ്റത്തിന് നില്‍ക്കാതെ ഇരുവരും മടങ്ങി.മോഹിനിയാട്ടത്തെക്കുറിച്ച് ആഴത്തില്‍ ഗ്രഹിക്കുന്നതിനായി സ്റ്റുഡന്റ് വിസയില്‍ എത്തുമെന്ന് ഇരുവരും പറഞ്ഞു. അതിനുമുന്‍പ് അരങ്ങേറ്റത്തിനായി ഇരുവരുമെത്തും.അതുവരെയുള്ള പരിശീലനം സ്‌കൈപ്പ് വഴി നടത്താനാണ് തീരുമാനം.

 

പ്രധാന വാർത്തകൾ
Top