24 September Monday

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യചിത്രം; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

സ്വന്തം ലേഖകന്‍Updated: Saturday Aug 4, 2018

മലപ്പുറം > വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യചിത്രത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്ക് കത്തയച്ചതായും അവര്‍ പറഞ്ഞു.

ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്ന് മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരും. ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരങ്ങള്‍ വ്യാപകമാണെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. ജില്ലാ ഓണം ബക്രീദ് ഖാദി മേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

പ്രധാന വാർത്തകൾ
Top