23 September Sunday

ഹൈക്കോടതി വിധി തനിക്കെതിരാണെങ്കില്‍ രാജി വെക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

കൊച്ചി > ഹൈക്കോടതി വിധി തനിക്കെതിരാണെങ്കില്‍ രാജി വെക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. വാദം കേള്‍ക്കുന്നതിനിടയിലെ പരാമര്‍ശങ്ങള്‍ വിധിയുടെ ഭാഗമല്ലെന്നും, ഇപ്പോള്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്. തനിക്കെതിരെ എല്‍ഡിഎഫില്‍ പ്രശ്നങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വിഷയങ്ങളാണുള്ളതെന്നും ചാണ്ടി പറഞ്ഞു. കോടതിയുടെ വിധിപ്പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കായല്‍ കയ്യേറി നിലം നികത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ  കലക്ടര്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ കലക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജഡ്ജിമാരായ പി എന്‍ രവീന്ദ്രനും ദേവന്‍ രാമചന്ദ്രനുമാണ് ഹര്‍ജി പരിഗണിച്ചത്. റിപ്പോര്‍ട്ടില്‍ 15 ദിവസത്തിനകം കലക്ടര്‍ തീരുമാനമെടുക്കണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്.



 

പ്രധാന വാർത്തകൾ
Top