Top
16
Tuesday, January 2018
About UsE-Paper

മുഖ്യമന്ത്രി രാവിലെ പത്തരക്ക് മാധ്യമങ്ങളെ കാണും

Wednesday Nov 15, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം> ഇന്നുചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. രാവിലെ മന്ത്രിസഭായോഗത്തിന് മുന്നെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ക്ളിഫ്ഹൌസില്‍ കൂടികാഴ്ച നടത്തി. തോമസ് ചാണ്ടിക്കെതിരെ ഹൈെക്കോടതിയില്‍നിന്നുള്ള വിധിപകര്‍പ്പ് മുഖ്യമന്ത്രി പരിശോധിച്ചതായി പറയുന്നു. കൂടികാഴ്ചക്കുശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. തോമസ്ചാണ്ടി വിഷയത്തിലടക്കം മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് പറയുന്നു.

തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം ഉടനെയില്ലെന്ന് എന്‍സിപി അറിയിച്ചു. അതേസമയം തോമസ് ചാണ്ടി രാജിവെക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കുമെന്നും പറയുന്നു.