Top
20
Sunday, August 2017
About UsE-Paper

എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംനയുടെ മരണം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

Friday Apr 21, 2017
സ്വന്തം ലേഖകന്‍

കൊച്ചി > കളമശേരി മെഡിക്കല്‍ കോളേജ് എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സിച്ച ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഉത്തരവ് കിട്ടിയതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീകല പറഞ്ഞു. ഡോക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

2016 ജൂലായ് 18നു രണ്ട് ദിവസമായി പടരുന്ന പനിക്ക് ചികിത്സ തേടി ഷംന പഠിക്കുന്ന കോളേജില്‍ ചികിത്സയ്ക്കെത്തിയത്. ഷംനയെ പരിശോധിച്ച ഡോക്ടര്‍ ജില്‍സ് ജോര്‍ജ്ജ് അലര്‍ജി സാധ്യത കൂടുതലുള്ള സെഫ്ട്രിയാക്സോണ്‍ എന്ന ആന്റി ബയോട്ടിക്ക് കുറിച്ചു നല്‍കിയതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ചികിത്സാ പിഴവുമൂലമാണ് ഷംന മരിച്ചതെന്ന് ആരോപണം തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന് സാഹചര്യത്തില്‍ നേരത്തെ ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ചിരുന്നു. അന്വഷണ റിപ്പോര്‍ട്ട് അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനു കൈമാറിയിരുന്നു. ചികിത്സാപിഴവ് ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ല എന്ന് ഷംനയുടെ കുടുംബം ആരോപിക്കുകയും ചെയ്തു.

സാധാരണ പനി ബാധിച്ച് ചികിത്സ തേടിയെത്തിയ ഷംന കുത്തിവെപ്പിനു ശേഷം കടുത്ത അസ്വസ്ഥത അനുഭവിച്ചിരുന്നു. പ്രവേശിപ്പിച്ച വാര്‍ഡില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഇല്ലാത്തതും ചികിത്സ വൈകാന്‍ കാരണമായി. 20മിനിറ്റ് വൈകിയാണ് ഷംനയെ ഐസിയുവിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.

Related News

കൂടുതൽ വാർത്തകൾ »