14 November Wednesday

പിന്നോക്കക്കാർക്കുള്ള എംബിബിഎസ‌് ഫീസ‌് സ‌്കോളർഷിപ്പ‌് മേൽനോട്ടസമിതിയുടെ ചുമതലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018


സ്വാശ്രയ മെഡിക്കൽ കോളേജിലെ മെറിറ്റ‌് സീറ്റുകളിൽ പ്രവേശനം നേടിയ ബിപിഎൽ വിദ്യാർഥികളുടെ ഫീസ‌് സർക്കാർ സ‌്കോളർഷിപ്പിലൂടെ വഹിക്കാൻ ഉത്തരവിറങ്ങി. എൻആർഐ സീറ്റിൽ പ്രവേശനം നേടുന്ന വിദ്യാർഥികളോട‌് അധികമായി വാങ്ങുന്ന അഞ്ചുലക്ഷം രൂപയും ആവശ്യമെങ്കിൽ സ്വരൂപിക്കാവുന്ന മറ്റ‌് ഫണ്ടുകളുടെയും വിതരണം എങ്ങനെ വേണമെന്ന‌് ഉത്തരവ‌് വിശദമാക്കുന്നു. സ‌്കോളർഷിപ്പിനായുള്ള കോർപസ‌് ഫണ്ടിന്റെ  ഭരണച്ചുമതല ഫീസ‌് നിർണയസമിതിയായ ജസ‌്റ്റിസ‌് രാജേന്ദ്രബാബു കമ്മിറ്റിക്കായിരിക്കും. ഫീസ‌് വിതരണ ചുമതല പ്രവേശനപരീക്ഷാ കമീഷണർക്കാണ‌്.

സ‌്കോളർഷിപ്പിന‌് ബിപിഎൽ  വിദ്യാർഥികൾ പ്രവേശനപരീക്ഷാ കമീഷണർക്ക‌് അപേക്ഷിക്കണം രേഖകൾ സഹിതം കോളേജ‌് പ്രിൻസിപ്പൽവഴിയാണ‌് നൽകേണ്ടത‌്. അപേക്ഷകൾ പരിശോധിച്ച‌് അർഹരായവരുടെ വിവരം  പ്രവേശനപരീക്ഷാ കമീഷണർ ഫീസ‌് നിർണയ സമിതിക്ക‌് അയക്കും. സമിതിയുടെ അംഗീകാരം ലഭിച്ചാൽ ആവശ്യമായ തുക പ്രവേശനപരീക്ഷാ കമീഷണർ ഡയറക്ട‌് ബെനഫിറ്റ‌് ട്രാൻസ‌്ഫർ മുഖേന അനുവദിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top