21 September Friday

'ഒന്നര വര്‍ഷമായി ഇവിടെ ചെറിയൊരു അടിപോലുമുണ്ടായിട്ടില്ല'; മഹാരാജാസിലെ കെഎസ്‌യുക്കാര്‍ പറയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

കൊച്ചി > മഹാരാജാസ് കോളേജിലെ രാഷ്‌‌ട്രീയ അന്തരീക്ഷം വ്യക്തമാക്കി കെഎസ്‌‌‌‌‌യുവിന്റെ കുറിപ്പ്. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് എസ്എഫ്‌ഐ വിരുദ്ധര്‍ മഹാരാജാസില്‍ മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യമില്ലെന്ന് പ്രചരിപ്പിക്കുന്നതിനിടെയാണ് കെഎസ്‌‌‌യു യൂണിറ്റ് കമ്മിറ്റിയുടെ പ്രസ്‌താവന.

ഫുട്‌‌‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് കെഎസ്‌‌‌യു യൂണിറ്റ് കമ്മിറ്റി മഹാരാജാസില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളെയും ക്ഷണിച്ചുകൊണ്ടായിരുന്നു പരിപാടി. മത്സരത്തില്‍ പങ്കെടുക്കാനായി ആദ്യമെത്തിയത് അഭിമന്യു ആയിരുന്നുവെന്ന് കെഎസ്‌‌‌യുക്കാര്‍ പറയുന്നു. മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത് അഭിമന്യുവിന്റെ ടീമായിരുന്നു.

അത്രമേല്‍ സൗഹൃദവും സന്തോഷവുമായിട്ടാണ് മഹാരാജാസിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ടു പോകുന്നത്. ഒന്നര വര്‍ഷമായിട്ട് ഒരു ചെറിയ അടി പോലും  ക്യാമ്പസില്‍ ഉണ്ടായിട്ടില്ലെന്നും അഭിമന്യുവിനെ പോലുള്ളവരുടെ സാന്നിധ്യം ആയിരിക്കും ക്യാമ്പസില്‍ ഇത്തരം കൂട്ടുകെട്ട് സൃഷ്‌ടിച്ചതെന്നും കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top