24 September Monday

കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018



ചെന്നൈ > ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്‌ച പുലർച്ചെ ഒന്നോടെയാണ്‌ കരുണാനിധിയെ ഗോപാലപുരത്തെ വീട്ടിൽനിന്ന‌് കാവേരി ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. രക്തസമ്മർദം കുറഞ്ഞതാണ‌് പെട്ടെന്ന‌് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയാക്കിയത‌്. എന്നാൽ, രക്തസമ്മർദം സാധാരണ നിലയിലാണെന്നും ഐസിയുവിൽ വിദഗ‌്ധചികിത്സയിൽ തുടരുകയാണെന്നും ആശുപത്രി ബുള്ളറ്റിനിൽ പറഞ്ഞു. മക്കളായ എം കെ സ്റ്റാലിനും അഴഗിരിയും കനിമൊഴിയും പാർടിയിലെ മുതിർന്ന നേതാക്കളും ആശുപത്രിയിലെത്തി. നൂറുകണക്കിന‌് പാർടി പ്രവർത്തകരും ശനിയാഴ‌്ച രാവിലെ മുതൽ ആശുപത്രിപരിസരത്തു തടിച്ചുകൂടിയിരിക്കയാണ‌്.

പ്രധാന വാർത്തകൾ
Top