14 December Friday

എം ജെ ശ്രീചിത്രനും ഭീഷണി സന്ദേശം; മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

പാലക്കാട് > പ്രഭാഷകനും സാമൂഹ്യനിരീക്ഷകനുമായ എം ജെ ശ്രീചിത്രന് വധഭീഷണി. ഒരു ഇന്റർനെറ്റ് കോൾ വഴിയാണ് ‘അടുത്തത് നീയാണ്’ എന്ന് താക്കീത് നൽകുന്ന ഭീഷണി സന്ദേശമെത്തിയത്. വ്യാഴാഴ്ച്ച പകൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നതിനിടെയാണ് ഭീഷണിയുമായി ഫോൺവിളിയെത്തിയത്‌. 

തനിക്ക്‌ ഭീഷണി ഫോൺസന്ദേശം ലഭിച്ചതായി ശ്രീചിത്രൻ തന്നെയാണ്‌ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്‌. സംഘപരിവാറിന്റെ കടുത്ത വിമർശകനായ ശ്രീചിത്രൻ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിരവധി വേദികളിലും ചാനൽചർച്ചകളിലും സജീവമായിരുന്നു. ഈ വിഷയം സംബന്ധിച്ച് ലേഖനങ്ങളുമെഴുതിയിരുന്നു. 

വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ വന്നതിനെ തുടർന്ന് മണ്ണാർക്കാട് പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാലടി സർവകലാശാലയിലെ മലയാള വിഭാഗം അധ്യപകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിൽ ആക്രമണമുണ്ടായതിനു പിന്നാലെയാണ് എം ജെ ശ്രീചിത്രനും  ഭീഷണിസന്ദേശമെത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top