18 November Sunday

കേരളത്തെ അപമാനിക്കുന്ന പരാമർശം: അർണാബ് ഗോസ്വാമിക്കെതിരെ വക്കീൽ നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Thursday Aug 30, 2018

കണ്ണൂർ > പ്രളയത്തെ അതിജീവിക്കാൻ പൊരുതുന്ന കേരള ജനതയെ ആക്ഷേപിച്ച റിപ്പബ്ലിക‌് ടിവി ചാനലിന്റെ മാനേജിങ‌് ഡയറക്ടർ അർണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിൾസ് ലോ ഫൗണ്ടേഷൻ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് അപമാനമുണ്ടാക്കിയ പരാമർശത്തിന് നിരുപാധികം മാപ്പപേക്ഷിക്കണമെന്നും അത് ചാനലിൽ പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ദുരിതാശ്വാസ പ്രവർത്തനത്തിന് 10 കോടി രൂപ സംഭാവന നൽകി പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ‌് പിഎൽഎഫ് പ്രസിഡന്റ് അഡ്വ. പി ശശി അഡ്വ. വി ജയകൃഷ്ണൻ മുഖേന നോട്ടീസ‌് അയച്ചത‌്.

യുഎഇ സഹായത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിതന്നെ ട്വീറ്റ്ചെയ്തത് മറച്ചുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തെറ്റാണെന്ന് പ്രസ്താവിച്ചതിലൂടെ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അർണാബ്‌ ചെയ്‌തത്‌.

സംസ്ഥാനം അത്യന്തം വിഷമകരമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് അർണാബ് ഓരോ കേരളീയനെയും വേദനിപ്പിക്കുന്ന പരാമർശം നടത്തിയത‌്.  അർപ്പണ മനോഭാവത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉദാത്ത ഭാവങ്ങൾ കാഴ്ചവച്ച ഒരു ജനതയുടെ മനോവീര്യമാണ് നശിപ്പിക്കാൻ ശ്രമിച്ചത്.  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top