26 September Wednesday

ലീലാ മേനോന്റെ പുസ‌്തകശേഖരം എറണാകുളം പ്രസ‌് ക്ലബ്ബിന‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


കൊച്ചി

പ്രശസ്ത മാധ്യമപ്രർത്തകയും കോളമിസ്റ്റുമായിരുന്ന അന്തരിച്ച ലീലാ മേനോന്റെ പുസ്തകശേഖരം എറണാകുളം പ്രസ് ക്ലബ്ബിന് കൈമാറും. ബുധനാഴ്ച്ച രാവിലെ ലീലാ മേനോന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ ലീലാസ് ഫ്രണ്ട്‌സ് എന്ന സൗഹൃദകൂട്ടായ്മയാണ് പുസ്തകങ്ങൾ കൈമാറുന്നത്. മരണശേഷം പുസ‌്തകങ്ങളും അവാർഡുകളും എറണാകുളം പ്രസ് ക്ലബ്ബിന് കൈമാറണമെന്നത് ലീലാ മേനോന്റെ ആഗ്രഹമായിരുന്നു. എണ്ണൂറിലധികം പുസ്തകങ്ങളാണ് ശേഖരത്തിലുള്ളത്.  ഇന്ന് വിപണിയിലില്ലാത്ത അപൂർവം പുസ്തകങ്ങളും വിദേശത്തുനിന്നുള്ളവയും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ജേർണലിസം വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന അക്കാദമിക്  പുസ്തകങ്ങളുമുണ്ട്.

പ്രധാന വാർത്തകൾ
Top