14 December Friday

സ്വൈരജീവിതം തകർക്കുന്നവരെ ഒറ്റപ്പെടുത്തണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


ഉപ്പളയിൽ അബൂബക്കർ സിദ്ദിഖിനെ ബിജെപി‐ആർഎസ്‌എസ്‌ ക്രിമിനൽസംഘം വെട്ടിക്കൊലപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട്‌ മുതലെടുപ്പ്‌ നടത്താനാണ്‌ വർഗീയവാദികൾ ശ്രമിക്കുന്നത്‌. ഒരുവശത്ത്‌ സംഘപരിവാർ നേതൃത്വത്തിൽ ഹിന്ദുവർഗീയവാദികളും മറുവശത്ത്‌ എസ്‌ഡിപിഐ നേതൃത്വത്തിൽ മുസ്ലിം വർഗീയവാദികളും അക്രമം അഴിച്ചുവിടുകയാണ്‌.  അഭിമന്യുവിനെ എസ്‌ഡിപിഐ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തിയതിന്റെ വേദനയിൽ നാട്‌ ഇപ്പോഴും തേങ്ങുകയാണ്‌. അതിനിടയിലാണ്‌ ആർഎസ്‌എസുകാർ വീണ്ടും ഒരു സിപിഐ എം പ്രവർത്തകനെ കൊലക്കത്തിക്കിരയാക്കിയത്‌.

നാടിന്റെ സ്വൈരജീവിതം തകർക്കുന്ന ഇത്തരം ക്ഷുദ്രശക്തികളെ ഒറ്റപ്പെടുത്തണം. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top