16 November Friday

ദുരിതാശ്വാസപ്രവർത്തനത്തിന്‌ എൽഡിഎഫ്‌ പ്രവർത്തകർ ഒന്നാകെ രംഗത്തിറങ്ങണം : എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

തിരുവനന്തപുരം>സമാനതകളില്ലാത്ത മഴക്കെടുതിയാണ്‌ സംസ്‌ഥാനം നേരിടുന്നതെന്നും ഈ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൽഡിഎഫ്‌ പ്രവർത്തകർ ഒന്നാകെ രംഗത്തിറങ്ങണമെന്നും എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു.

രാവിലെ ചേർന്ന എൽഡിഎഫ്‌ സംസ്‌ഥാനകമ്മിറ്റി ഈ പ്രമേയം അംഗീകരിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട പൊതു സ്‌ഥിതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top