Top
11
Monday, December 2017
About UsE-Paper
പരിപാടികള്‍ മെയ്‌ 25 മുതല്‍ ഒരാഴ്‌ചക്കാലം

സർക്കാരിന്റെ ഒന്നാം വാര്‍ഷികം വിപുലമായി ആചരിക്കും: എൽഡിഎഫ്

Saturday Apr 22, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ മെയ്‌ 25 മുതല്‍ ഒരാഴ്‌ചക്കാലം ആചരിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. അതോടനുബന്ധിച്ച്‌ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കേന്ദ്രീരീകരിച്ച്‌ പൊതുയോഗങ്ങള്‍ ചേരും. എല്ലാ അസംബ്ലി മണ്‌ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ യോഗങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു. എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.

വാര്‍ഷികത്തിനു മുമ്പായി ഇടുക്കി ജില്ലയില്‍ ഉപാധിരഹിതപട്ടയം നല്‍കണമെന്ന്‌ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1977ന്‌ മുമ്പുള്ള കുടിയേറ്റക്കാര്‍ക്കുള്ള പട്ടയം നല്‍കുന്നതിനും വന്‍കിടകയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ എല്‍ഡിഎഫ്‌ ആവശ്യപ്പെട്ടു.