Top
25
Tuesday, July 2017
About UsE-Paper

റേഷന്‍പ്രതിസന്ധി: എല്‍ഡിഎഫ് സായാഹ്നധര്‍ണ ഇന്ന്

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > റേഷന്‍ മുടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച പഞ്ചായത്ത്- മുനിസിപ്പല്‍- കോര്‍പറേഷന്‍ കേന്ദ്രങ്ങളില്‍ സായാഹ്നധര്‍ണ നടത്തും. ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിച്ചതോടെ സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം തകരുകയാണ്.  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മുന്‍ഗണന- മുന്‍ഗണനയിതര ലിസ്റ്റുപ്രകാരം പകുതിയോളംപേര്‍ക്ക് റേഷനരി കിട്ടാതാവുകയാണ്.

പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടി സ്വീകരിച്ചെങ്കിലും കേന്ദ്രം കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കുന്നില്ല.  രണ്ടുലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യംകൂടി പ്രതിമാസം സംസ്ഥാനത്തിന് അധികമായി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അവഗണിക്കുകയാണ്. കേന്ദ്രത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് സായാഹ്നധര്‍ണ.
 

Related News

കൂടുതൽ വാർത്തകൾ »