13 December Thursday

നാലാം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 16, 2015



തിരുവനന്തപുരം >  എ കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന നാലാമത് കേരള പഠന കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് (www.keralapadanacongress.in, www.akgcentre.in) സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഠന കോണ്‍ഗ്രസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

പഠന കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട വിവരങ്ങളും ജില്ലാതല സെമിനാറുകളിലെ പ്രബന്ധങ്ങളും മറ്റ് അറിയിപ്പുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവും വെബ്സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. പഠന കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് ഓരോ ദിവസത്തെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ അതാതുദിവസം ഉള്‍പ്പെടുത്തുന്നതാണ്.

2016 ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളില്‍ നടക്കുന്ന പഠന കോണ്‍ഗ്രസിന്റെ ഭാഗമായി 48 സമാന്തര സെഷനുകള്‍ വിവിധ മേഖലകളെ അടിസ്ഥാനമാക്കി ഉണ്ടായിരിക്കും.
കേരളത്തിന്റെ ഭാവിവികസനം സംബന്ധിച്ച ബദല്‍ പരിപ്രേക്ഷ്യത്തിന് രൂപം നല്‍കുകയെന്നതാണ് പഠന കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  എ.കെ.ജി പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. തോമസ് ഐസക്ക് അധ്യക്ഷനായിരുന്നു. വെബ് & സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പി.എം. മനോജ് സ്വാഗതവും കണ്‍വീനര്‍ റ്റി. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top