19 December Wednesday

അരുവിക്കരയില്‍ പ്രവചന മത്സരവുമായി twitsfame.com

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2015

തിരുവനന്തപുരം > അരുവിക്കരയിലെ തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം പ്രവചനമത്സരവുമായി എത്തുകയാണ്  twitsfame.com.രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളായ യദു കിരണ്‍, അശ്വിന്‍ രാജ, ഹാരിസ് എം ഇ എന്നിവരാണ് കായിക മത്സര പ്രവചന മത്സരങ്ങള്‍ നടത്തുന്ന GAMESFAME.COM  എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് വേണ്ടിഅരുവിക്കര പ്രചരണമത്സരത്തിനായി സൈറ്റ് നിര്‍മ്മിച്ചത്.

അരുവിര ഉപതെരഞ്ഞെടുപ്പില്‍ ആരുവിജയിക്കും, ഭൂരിപക്ഷം, രണ്ട് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ആര് വിജയിക്കും എന്നിവയാണ് പ്രവചിക്കേണ്ടത്.തെരഞ്ഞെടുപ്പ്ദിനമായ 27ന് വൈകിട്ട് 5 വരെ വെബ് സൈറ്റില്‍ ഫലം പ്രവചിക്കാം.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രവചനത്തിലെ വിജയിയെ കണ്ടെത്തും. വിജയിക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. ഒന്നിലേറെപ്പേര്‍ ശരിയായി പ്രവചിച്ചാല്‍ ആദ്യം പ്രവചിച്ചയാള്‍ക്ക് സമ്മാനം നല്‍കും.

പ്രശസ്ത മൈക്രോബ്ലോഗിങ് സൈറ്റായ ടിറ്റ്വറില്‍ മാതൃഭാഷായായ മലയാളം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോം ആയും twitsfame.com പ്രവര്‍ത്തിക്കുമെന്ന് ഉടമകളായ വിഷ്ണു രാധാകൃഷ്ണനും അജയ് ജോസഫും പറഞ്ഞു.

പ്രധാന വാർത്തകൾ
Top