19 September Wednesday

സീതത്തോട്‌ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

ചിറ്റാർ/ പാലക്കാട്‌  > സീതത്തോടു പഞ്ചായത്തിലെ  ഗുരുനാഥൻമണ്ണിൽ ബുധനാഴ്ച്ച ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അർക്കവിലാസം സുരേന്ദ്രന്റെ ഭാര്യ രാജമ്മ,  ചരുവിൽ വീട്ടിൽ ബാബുരാജിന്റെ മകൻ പ്രമോദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടു കിട്ടിയത്.

ബുധനാഴ്ച്ച പകൽ 2 ന് ആണ് ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായത്.സുരേന്ദ്രന്റെ വീട് പൂർണ്ണമായും ഒലിച്ചുപോയി.സംഭവസമയം സുരേന്ദ്രനും ഭാര്യയും പ്രമോദും വിടിനുള്ളിൽ ഉണ്ടായിരുന്നു.സീതത്തോട്ടിൽ നിന്ന് ഗുരുനാഥൻമണ്ണിലെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന പ്രമോദ് മഴ കാരണം ബൈക്ക് റോഡുവക്കിൽ നിർത്തിയ ശേഷം  നനയാതിരിക്കാൻ സുരേന്ദ്രന്റെ വീട്ടിൽ കയറി നിന്നപ്പോഴാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ സുരേന്ദ്രൻ പത്തനംതിട്ട ജനറൽ ആശുത്രിയിൽ ചികിൽസയിലാണ്.

പ്രധാന വാർത്തകൾ
Top