18 November Sunday

12ൽ ഏഴ‌് സെന്റും നൽകി ബ്രാഞ്ച് സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ഉണ്ണിക്കൃഷ‌്ണൻ സ്ഥലത്തിന്റെ രേഖയും സമ്മതപത്രവും വില്ലേജ‌് ഓഫീസർ സിന്ധുകുമാരിക്ക് കൈമാറുന്നു

മാവേലിക്കര
സ്വന്തമായുള്ള 12 സെന്റ‌് ഭൂമിയിൽ ഏഴ‌് സെന്റും ദുരിതാശ്വാസ നിധിയിലേക്ക‌് നൽകി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി. ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റിയിലെ മേനാമ്പള്ളി എ ബ്രാഞ്ച് സെക്രട്ടറി കോട്ടൂർ വടക്കതിൽ കെ ഉണ്ണിക‌ൃഷ‌്ണനാണ് സ്ഥലം വിട്ടുനൽകിയത്. പെരിങ്ങാല വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ വില്ലേജ‌്  ഓഫീസർ സിന്ധുകുമാരിക്ക് സ്ഥലത്തിന്റെ പ്രമാണങ്ങളുടെ പകർപ്പും സമ്മതപത്രവും കൈമാറി.കിണർതൊടികളുടെയും  മതിലിന്റെയും ജോലി ചെയ‌്താണ‌് ഉണ്ണിക‌ൃഷണൻ കുടുംബം പോറ്റുന്നത‌്. ഭാര്യ: ശ്യാമള. മക്കൾ: ശരണ്യ, ശിൽപ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top