21 September Friday

കുട്ടനാടിന‌് കുടിക്കാൻ ദിവസം 1 കോടി ലക്ഷം ലിറ്റർ വെള്ളം ; വിതരണത്തിന‌് വിപുലമായ സംവിധാനം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018



സ്വന്തം ലേഖകൻ
ബൃഹത‌് പദ്ധതികളിലൂടെ കുട്ടനാട്ടിൽ പ്രതിദിനം വിതരണം ചെയ്യുന്നത‌് ഒരുകോടി ലക്ഷം ലിറ്റർ വെള്ളം. താലൂക്കിലെ എല്ലാപഞ്ചായത്തുകളിലും വെള്ളമെത്തിക്കാൻ ഊർജിത പ്രവർത്തനങ്ങളാണ‌് നടക്കുന്നത‌്. വാട്ടർഅതോറിറ്റിയുടെ കുഴൽക്കിണറുകൾ മുഖേനയും വള്ളങ്ങളിലും ടാങ്കർ ലോറികളിലും വെള്ളമെത്തിക്കുന്നുണ്ട‌്. 150ൽപ്പരം കിയോസ‌്ക്കുകളിൽ വെള്ളം നിറയ‌്ക്കുന്നു. ക്യാമ്പിൽ കഴിഞ്ഞവർക്ക‌് കുപ്പിവെള്ളമാണ‌് കുടിക്കാൻ നൽകിയിരുന്നത‌്. ഇപ്പോൾ വീടുകളിൽ എത്തിയവർക്ക‌് ടാങ്കറുകളിലും കുഴൽക്കിണറുകളിലും ലഭിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന‌് ആശങ്കയുണ്ട‌്. എന്നാൽ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നാണ‌് വാട്ടർഅതോറിറ്റി  വ്യക്തമാക്കി.

വിവിധ പഞ്ചായത്ത‌് പ്രദേശങ്ങളിലായി 26 കുഴൽക്കിണർ പദ്ധതികളിൽ ഇതിനകം വെള്ളമെത്തിക്കുന്നുണ്ട‌്. പൊതുജനങ്ങൾക്ക‌് ശുദ്ധമായ ഈ വെള്ളം ഉപയോഗിക്കാൻ കഴിയും. കുടിവെള്ളം വീടുകളിലേക്ക‌് കൊണ്ടുപോകാൻ നിലവിൽ 30 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട‌്. 26 കുഴൽക്കിണർ പദ്ധതികൾ കൂടാതെ കിടങ്ങറ വാട്ടർഅതോറിറ്റി ഓഫീസ‌്, തിരുവല്ല ശുദ്ധീകരണശാല, നീരേറ്റുപുറം ശുദ്ധീകരണ ശാല, കടപ്ര ആലംതുരുത്ത‌് ഓഫീസ‌് എന്നിവിടങ്ങളിൽനിന്ന‌് കുടിവെള്ളം ലഭ്യമാക്കുന്നുണ്ട‌്. ആലംതുരുത്തിൽനിന്ന‌് മാന്നാർ, വീയപുരം ഭാഗങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാൻ സാധിക്കും. ഒമ്പത‌് ടാങ്കർലോറികളും രണ്ട‌് വള്ളങ്ങളിലുമായി കുടിവെള്ള വിതരണം പുരോഗമിക്കുന്നുണ്ട‌്. കൈനകരിയിലേക്കാണ‌് വള്ളത്തിൽ കുടിവെള്ളം എത്തിക്കുന്നത‌്.


പ്രധാന വാർത്തകൾ
Top