22 June Friday

കോണ്‍ഗ്രസ് ഓഫീസിനു മുമ്പില്‍ റീത്തും ശവപ്പെട്ടിയും വെച്ച സംഭവം; മൂന്ന് കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

കൊച്ചി > രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിനു മുമ്പില്‍ ശവപ്പെട്ടിയും റീത്തും വെച്ച സംഭവത്തില്‍ മുന്ന് കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനൂപ് ഇട്ടന്‍, അബ്ദുള്‍ സബീര്‍, ആലുവ മണ്ഡലം സെക്രട്ടറി മുജീബ്എന്നിവരാണ് അറസ്റ്റിലായത്.
 
ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടിയും ഇവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് റീത്തുമാണ്  എറണാകുളം ഡിസിസി ഓഫീസിനു മുമ്പില്‍ സ്ഥാപിച്ചത്. കൊടിമരത്തില്‍ കരിങ്കൊടിയും കെട്ടി. ഈ നേതാക്കള്‍ പാര്‍ടിയെ ഒറ്റുകൊടുത്ത യൂദാസുമാരാണെന്നും പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചുകഴിഞ്ഞെന്നുമുള്ള പോസ്റ്ററുകളും പതിച്ചിരുന്നു.   ഓഫീസിന്റെ ചില്ലു വാതിലിലാണ് പോസ്റ്ററുകള്‍ പതിച്ചത്. കോണ്‍ഗ്രസ് പാര്‍ടിയുടെ അഭിമാനത്തെക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നീ പോസ്റ്ററും പതിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്  ജില്ലാകമ്മറ്റി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്‍പ്രകാരമാണ് പൊലീസ് കെഎസ് യു നേതാക്കളെ അറസ്റ്റ് ചെയ്തത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top