18 November Sunday

എസ്എഫ്‌ഐ വനിതാ നേതാവിനെ കെഎസ്‌യു ക്രിമിനല്‍ സംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

കണ്ണൂര്‍ > എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മാങ്ങാട്ടുപറമ്പ് സര്‍വകലാശാല ക്യാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ഥിനി ഇ കെ ദൃശ്യയെ കെഎസ്‌യു ക്രിമിനല്‍ സംഘം  ആക്രമിച്ചു. അഞ്ചരക്കണ്ടി സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത് അറിഞ്ഞെത്തിയ ദൃശ്യയെ കെഎസ്‌യു, യുത്ത് കോണ്‍ഗ്രസ് സംഘം ആക്രമിക്കുകയായിരുന്നു.

എസ്എഫ്‌ഐയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി സ്‌കൂളിലെത്തിയ എസ്എഫ്‌ഐ ഏരിയാ ജോയിന്റ് സെക്രട്ടറി വി ശ്രീരാഗിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കെഎസ്‌യുവിന്റെ ജില്ലാതല മെമ്പര്‍ഷിപ്പ് പരിപാടി അഞ്ചരക്കണ്ടി സ്‌കൂളില്‍ ക്ലാസ് സമയത്ത് നടത്തുന്നതിനായി പ്രിന്‍സിപ്പലിനെ കണ്ടിരുന്നെങ്കിലും അനുമതി നല്‍കിയിട്ടില്ല.

വിദ്യാര്‍ഥികള്‍ ആരുംതന്നെ പങ്കെടുക്കാതെ പൊളിഞ്ഞ മെമ്പര്‍ഷിപ്പ് ഉദ്ഘാടന പരിപാടിക്ക് ആളില്ലാതായപ്പോള്‍ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ കെ ജയരാജന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് ഷമ്മാസ്, നേതാക്കളായ വരുണ്‍, അതുല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

പ്രശ്‌‌നമറിഞ്ഞ് സ്‌കൂളിലെത്തിയ ഇ കെ ദൃശ്യയെയും ഏരിയാ സെക്രട്ടറി ജിഷ്ണു രമേശിനെയും അവിടെ കൂടിയ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം ചക്കരക്കല്ല്  കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പിന്നീട് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥി നേതാക്കള്‍ക്കുനേരെയുള്ള കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ്  അക്രമത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കും.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top