17 December Monday

ശബരിമലക്ക‌് കോട്ടയത്തുനിന്ന‌് കെഎസ‌്ആർടിസി സർവീസ‌് നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018


കോട്ടയം
ശബരിമല മണ്ഡലകാലത്തിന് ശനിയാഴ്ച തുടക്കമാകും . ഏറ്റവും കൂടുതൽ തീർഥാടകർ വന്ന‌ുപോകുന്ന  കോട്ടയം ഡിപ്പോയിൽ  കെഎസ്ആർടിസി  വിപുലമായ ഒരുക്കമാണ് നടത്തിയിരിക്കുന്നത്. ശബരിമലക്കുള്ള സർവിസ് 17 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 25 ബസുകളും രണ്ടാം ഘട്ടത്തിൽ 35 ബസുകളുമാണ് ശബരിമല സ്പെഷൽ സർവീസിനായി ജില്ലയിൽ എത്തുക. വെള്ളിയാഴ്ച മുതൽ ഡിപ്പോയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ശബരിമല സർവ്വീസുകൾക്കുള്ള ബസുകൾ തയ്യാറാക്കും.  യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് 55 സർവീസുകൾ വരെയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

തീർഥാടകർക്ക് വിരിവെക്കാൻ കെഎസ്ആർടിസി സ്റ്റാൻഡിൽ വിരിപ്പന്തലും തീർക്കും. ശബരിമലയ്ക്കായി പ്രത്യേക കൗണ്ടറും തുറക്കും. ആവശ്യക്കാർക്ക് ബസുകൾ ചാർട്ട് ചെയ്ത് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡിപ്പോയിൽ കുടിവെള്ളത്തിനുള്ള സംവിധാനവും ഉണ്ടാകും. പമ്പയ്ക്ക് എരുമേലിവഴി പോകുന്ന സർവ്വീസിന് നിരക്ക് 138 രൂപയും, പത്തനംതിട്ടവഴിയുള്ള  പമ്പ ബസിന‌് 161 രൂപയുമാണ്.
റെയിൽവേ സ്റ്റേഷനിൽ നിന്നും 24 മണിക്കൂറും കെഎസ്ആർടിസി പമ്പയ്ക്ക് സർവിസ് നടത്തും. റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർടിസിയുടെ സ്പെഷ്യൽ കൗണ്ടർ തുറക്കും.  ട്രെയിൻ വരുന്നതിനനുസരിച്ച് കൂടുതൽ സർവിസുകൾ ക്രമീകരിക്കും. ഒരു സ്റ്റേഷൻ മാസ്റ്റർ അടക്കം അഞ്ച് ജീവനക്കാർ ഇവിടെയുണ്ടാകും. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവിസുകളാണ് പമ്പയിലേക്ക് സർവിസ് നടത്തുക.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top