12 December Wednesday

നിലയ‌്ക്കൽ‐പമ്പ കെഎസ‌്ആർടിസി സർവീസ‌്; 3 രീതിയിൽ ടിക്കറ്റെടുക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018


മണ്ഡല‐മകരവിളക്ക‌് സീസണിൽ തീർഥാടകർക്ക‌് കെഎസ‌്ആർടിസി യാത്ര സുഗമമാക്കാൻ  മൂന്നുരീതിയിലുള്ള ടിക്കറ്റ‌് സംവിധാനം നടപ്പാക്കുമെന്ന‌് സിഎംഡി ടോമിൻ ജെ തച്ചങ്കരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലയ‌്ക്കൽ‐പമ്പ സർവീസുകൾക്കാണ‌് സംവിധാനം.ഓൺലൈൻ ടിക്കറ്റ‌് ബുക്കിങ്, നേരിട്ടുള്ള സീറ്റ‌് റിസർവേഷന‌് 15 കൗണ്ടർ, ടിക്കറ്റ‌് ബുക്കിങ്ങിനായി കിയോസ‌്കുകൾ എന്നിവ ഏർപ്പെടുത്തും.

നിലയ‌്ക്കലിൽനിന്ന‌് പമ്പയിലേക്ക‌് എസി ബസുകളും സർവീസ‌് നടത്തും. വിഐപികളുടെ യാത്രയ‌്ക്കായി 14 സീറ്റിന്റെ ബസുമുണ്ടാകും. നിലയ‌്ക്കലിൽ ബസ‌് പുറപ്പെടുംമുമ്പേ ടിക്കറ്റ‌് പരിശോധന പൂർത്തിയാക്കും. യാത്രയ‌്ക്കിടയിൽ ടിക്കറ്റ‌് പരിശോധനയോ നൽകലോ ഉണ്ടാകില്ല. ശബരിമല സീസണിൽ കെഎസ‌്ആർടിസി പ്രത്യേക സർവീസ‌് നടത്തും. ടിക്കറ്റ‌് നൽകാനായി മുഴുവൻ ബസിലും പുതിയ ഇലക്ട്രോണിക‌് മെഷീൻ ഏർപ്പെടുത്തും. കാർഡ‌് സ്വൈപ്പ‌് ചെയ‌്ത‌് യാത്ര ചെയ്യാനുള്ള സൗകര്യംകൂടിയുള്ളതാണ‌് പുതിയ മെഷീനുകൾ. ജസ്റ്റിസ‌് രാമചന്ദ്രൻനായർ കമ്മിറ്റി ശുപാർശ പ്രകാരമുള്ള ടിക്കറ്റ‌്നിരക്കാണ‌് നിലയ‌്ക്കൽ‐പമ്പ റൂട്ടിൽ ഈടാക്കുക.

2017 സെപ‌്തംബറിൽ പമ്പ‐നിലയ്ക്കൽ ചാർജ‌് 31 രൂപയായിരുന്നു. 2018 ഏപ്രിൽമുതലാണ് നിരക്ക‌് വർധന നിലവിൽ വന്നത്. ശുപാർശപ്രകാരം 41 രൂപയായിരുന്നത് റൗണ്ട് ചെയ്ത‌് 40 രൂപയായി കുറച്ചാണ‌് ടിക്കറ്റ‌് നൽകുന്നത‌്. ആശയക്കുഴപ്പമുണ്ടായതിൽ അന്വേഷണം ആരംഭിച്ചെന്നും എംഡി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top