14 December Friday

ശബരിമലയില്‍ ഭക്തര്‍ക്ക് ബാഗുകള്‍ സുരക്ഷിതമായി സൂക്ഷിക്കാം; ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 24, 2018

പത്തനംതിട്ട > മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്ന യാത്രക്കാര്‍ക്ക്  കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളായ നിലയ്‌ക്കലിലും പമ്പയിലും ക്ലോക്ക് റൂം സംവിധാനം ഒരുക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്‌ക്കല്‍  വരെ മാത്രമെ  ഭക്തരെ കൊണ്ടുവരാന്‍ കഴിയൂ. അവിടെ നിന്നും ഇരുമുടിക്കെട്ടുമായി  മാത്രം സന്നിധാനത്തേക്ക് പോകുവാനുമാണ് അനുവാദമുള്ളത്. ആ സമയത്ത്  ഭക്തരുടെ മറ്റ് സാധനസാമഗ്രികള്‍ ക്ലോക്ക് റൂമുകളില്‍ സൂക്ഷിക്കാവുന്നതാണ്. ദര്‍ശനം കഴിഞ്ഞു തിരിച്ച് വരുന്നത് വരെ തങ്ങളുടെ  സാധനസാമഗ്രികള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനും  ക്ലോക്ക് റും ഉപകരിക്കുന്നതാണ്.

പ്രതിദിനം (24 മണിക്കൂര്‍) ഒരു നിശ്ചിത തുക ഓരോ ബാഗിനും സൂക്ഷിപ്പ് ഫീസായി കോര്‍പ്പറേഷന്‍ ഈടാക്കുന്നതാണ്. പാരമാധി രണ്ട് ദിവസം (48 മണിക്കൂര്‍) വരയെ  തുക ഈടാക്കി സൂക്ഷിക്കുകയുള്ളു. അതിനു ശേഷം വരുന്ന  ഓരോ ദിവസത്തിനും അധിക തുക നല്‍കേണ്ടി വരും. തുകയോടൊപ്പം കെഎസ്ആര്‍ടിസിയുടെ വാലിഡ് ടിക്കറ്റുകള്‍ ഉള്ളവര്‍ക്കു മാത്രമെ  ക്ലോക്ക് റൂമില്‍ ലഗേജുകള്‍ സൂക്ഷിക്കുവാന്‍ അനുവാദമുണ്ടാവുകയുള്ളു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top