15 November Thursday

വനിതാ കണ്ടക്‌ടർമാർ ക്ലറിക്കൽ ജോലി ചെയ്യേണ്ട ; കെഎസ്‌ആർടിസി നടപടി ഹൈക്കോടതി ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കൊച്ചി> കെഎസ്‌ആർടിസിയിൽ  ആശ്രിത നിയമനം വഴി നിയമനം ലഭിച്ച വനിതാ കണ്ടക്ടർമാർക്ക് ക്ലറിക്കൽ ജോലി നൽകിയത് പിൻവലിച്ച കോർപ്പറേഷന്റെ നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു.

ക്ലറിക്കൽ ജോലി വിട്ട് കണ്ടക്ടർ ജോലി ചെയ്യാനുള്ള നിർദ്ദേശം  ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് നേരത്തെ തള്ളി യി രു ന്നു.

കെഎസ്‌ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ ഇത്തരം നടപടികൾ അത്യന്താപേക്ഷിതമെന്ന് ജസ്റ്റീസുമാരായ പി ആർ രാമചന്ദ്രമേനോൻ ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top