15 October Monday

പ്രളയക്കെടുതി : ക്രൗഡ് ഫണ്ടിങ് മോഡൽ അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018


പ്രളയക്കെടുതിക്കു ശേഷമുള്ള പുനർനിർമാണ സംരംഭങ്ങൾക്കായി കെപിഎംജി സമർപ്പിച്ച ക്രൗഡ് ഫണ്ടിങ‌് മാതൃക അംഗീകരിച്ചു. ഇത് നടപ്പാക്കാനായി മിഷൻ സ്ഥാപിക്കും. വീടുകൾ, ഉപജീവന മാർഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി നിബന്ധനകൾക്ക് വിധേയമായി സ്പോൺസർഷിപ‌് സ്വീകരിക്കുന്നതിനും പദ്ധതി നിർദേശിക്കുന്നുണ്ട്.

കെപിഎംജി മാത്രമാണ‌് നിലവിൽ സൗജന്യ കൺസൽട്ടൻസി സേവനത്തിന‌് സർക്കാറിനെ സമീപിച്ചതെന്നും ഏത‌് ഏജൻസി വന്നാലും സ്വാഗതം ചെയ്യുമെന്നും മന്ത്രി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന‌് മറുപടിയായി പറഞ്ഞു.  ജീവനക്കാരുടെ ശമ്പളം സംഭാവന നൽകുന്നതിൽ സർക്കാർ ഒരു നിർബന്ധവും ചെലുത്തുന്നില്ല. അതിരൂക്ഷമായ ദുരന്തത്തിൽനിന്ന‌് നാടിനെ കരകയറ്റാനും ദുരന്തത്തിനിരയായവരെ സഹായിക്കാനും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന‌് സഹായം ലഭിക്കുന്നുണ്ട‌്. ഇങ്ങനെ സന്മനസ്സുള്ളവരുടെ സഹായം മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ക്രൗഡ് ഫണ്ടിങ്‌
കേരളത്തെ സഹായിക്കാൻ വിദേശികളും കോർപറേറ്റുകളുമൊക്കെയായി പലരും മുന്നോട്ടു വരുന്നുണ്ട്. പലതരം സഹായം അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുവായ സഹായമല്ലാതെ, പ്രത്യേക പദ്ധതികളിൽ പണം മുടക്കാൻ താൽപര്യമുള്ളവരുമുണ്ട്. ഈ സഹായങ്ങളെയാണ‌് പൊതുവിൽ ക്രൗഡ് ഫണ്ടിംഗ് എന്നു പറയുന്നത‌്.
ഈ സഹായം നടപ്പാക്കാൻ സർക്കാരിന്റെ അക്രഡിറ്റേഷൻ ഉള്ള ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കാം.  പ്ലാനും ചെലവും ഗുണമേന്മയുടെ ഘടകങ്ങളുമൊക്കെ സർക്കാർ നിശ്ചയിക്കും.


പ്രധാന വാർത്തകൾ
Top