Top
19
Thursday, October 2017
About UsE-Paper

അറുപത് കഴിഞ്ഞ പുതമുഖങ്ങളുമായി കെപിസിസി ഭാരവാഹി പട്ടിക

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനഘടകം സമര്‍പ്പിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്ത്. അറുപത് കഴിഞ്ഞ പുതുമുഖങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 

സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്നും യുവാക്കളേയും സ്ത്രീകളേയും ദളിതരേയും പാടെ ഒഴിവാക്കി. 282 പേരുടെ പട്ടികയില്‍ വനിതകള്‍ വെറും പതിനെട്ട് പേര്‍മാത്രം. 45 വയസില്‍ താഴെയുള്ളവര്‍ വെറും 10 പേര്‍ മാത്രമാണ് പട്ടികയിലുള്ളത്.  

വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള, എന്‍ ശക്തന്‍, എ എ ഷുക്കൂര്‍, ബാബു പ്രസാദ്, വി ജെ പൗലോസ് തുടങ്ങിയ പുതുമഖങ്ങള്‍ പട്ടികയില്‍ ഇടം നേടി. രാജ്‌മോഹന്‍ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും പട്ടികയില്‍ നിന്നും ഒഴിവാക്കി.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »