13 November Tuesday

കോണ്‍ഗ്രസില്‍ നടക്കുന്നത് സ്ഥാനങ്ങള്‍ മാത്രം ലക്ഷ്യംവച്ചുള്ള പോര്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

തിരുവനന്തപുരം > കോട്ടയം മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോസ് കെ മാണിയുടെ ലോക്‌സഭയില്‍ നിന്നുള്ള രാജിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പോര് സ്ഥാനമാനങ്ങള്‍ ലക്ഷ്യം വച്ചുള്ളത് മാത്രമാണ്. ഒരു വര്‍ഷം കൂടി തന്റെ ടേം പൂര്‍ത്തിയാകാനിരിക്കെ ജോസ് കെ മാണിയുടെ രാജി വഴി മണ്ഡലത്തിന് ഏഴുകോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും കോടിയേരി  വിമര്‍ശിച്ചു

പ്രതിഷേധം ഉയര്‍ത്തുന്ന കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കെതിരേ സ്ഥാനാര്‍ഥിയെ രംഗത്തിറക്കേണ്ടത്.  സ്ഥാനമാനങ്ങള്‍ ലക്ഷ്യം വച്ചുള്ള പോര് മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത് എന്നതിനാലാണ് എല്‍ഡിഎഫ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്‌

കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ മാണി കേരള കോണ്‍ഗ്രസ് തയ്യാറാണോ. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആരാജകത്വമാണ്.യൂഡിഎഫിന്റെ നേതൃത്വം മുസ്ലീം ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു





 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top