22 June Friday

ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഐ എമ്മിന് ബന്ധമില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

തിരുവനന്തപുരം>കണ്ണൂരിൽ ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഐ എമ്മിന് ബന്ധമില്ലെന്ന് പാർടി  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഏതെങ്കിലും പാർടി പ്രവർത്തകർക്ക് ബന്ധമുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്നും കോടിയേരി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു
പോസ്റ്റ് ചുവടെ
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണ്. ഈ പാതകവുമായി സിപിഐ എംന് ഒരു ബന്ധവുമില്ല.

കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കും. പോലീസ് യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉള്ളതെന്നാണ് മനസിലാക്കുന്നത്. അതിൽ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ല.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top