26 June Tuesday

ബിജെപിക്ക് ബദല്‍ ജനവിശ്വാസമുള്ള സമരമുന്നണി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018


സ. വി വി ദക്ഷിണാമൂര്‍ത്തി നഗര്‍ (കോട്ടയം) > രാഷ്ട്രീയ നയങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തതയുള്ള കൂട്ടുകെട്ടാണ് ദേശീയ തലത്തില്‍ ബിജെപിക്കു ബദലായി രൂപപ്പെടേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് നയിക്കുന്ന ബിജെപിയുടെ ഭരണമാണ് ഇപ്പോഴത്തെ മുഖ്യ വിപത്ത്. കോണ്‍ഗ്രസ് മതനിരപേക്ഷത പറഞ്ഞും ബിജെപി ഹിന്ദുത്വം പറഞ്ഞും ഉദാരവല്‍ക്കരണ നയം പിന്തുടരുന്നു. കോണ്‍ഗ്രസിന് ബിജെപിക്ക് ബദലാകാന്‍ കഴിയില്ല. പത്തുവര്‍ഷം ഭരിച്ച യുപിഎയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ഇപ്പോഴത്തെ ബിജെപി എംപിമാരില്‍ 112 പേര്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു.

ബിഹാറില്‍ മഹാസഖ്യമുണ്ടാക്കിയ നിതീഷ്കുമാര്‍ ബിജെപിക്കൊപ്പം പോയി. ജനങ്ങള്‍ക്ക്് വിശ്വാസമുള്ള ബദല്‍ സമരമുന്നണിയാണ് വളരേണ്ടത്.  184 കര്‍ഷക സംഘടനകള്‍ മേഡിക്കെതിരെ സമര രംഗത്താണ്. തൊഴിലാളികള്‍ ഡല്‍ഹിയില്‍ മഹാധര്‍ണ നടത്തി. ഇങ്ങനെ പ്രക്ഷോഭങ്ങളിലൂടെയാണ് വര്‍ഗീയതക്കെതിരെയുള്ള മുന്നണി വരേണ്ടത്. വര്‍ഗീയതക്കെതിരെ പൊതുവേദി രൂപീകരിക്കാന്‍ സിപിഐ എം സന്നദ്ധമാണ്. രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഈ സഖ്യം കണ്ടതാണ്.

ബിജെപിഭരണത്തില്‍ സമ്പന്നര്‍ അതിസമ്പന്നരാകുന്നു. രാജ്യ സമ്പത്തിന്റെ 60 ശതമാനവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയിലാണ്. 70 ശതമാനം ജനങ്ങളുടെ കൈയില്‍ ഏഴുശതമാനം സമ്പത്തു മാത്രമാണുള്ളത്. രണ്ട് തരം ഇന്ത്യയെയായണ് ഈ ഭരത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. രണ്ടു കോടി പുതിയ തൊഴില്‍ അവസരം വാഗ്ദാനം ചെയ്തെങ്കിലും ഉള്ള തൊഴിലും ഇല്ലാതാകുന്നു. കര്‍ഷക ആത്മഹത്യയും കൂടി. യുപിഎ ഭരണകാലയളവിലേതിലും 32 ശതമാനമായി ആത്മഹത്യ കൂടിയെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top