25 September Tuesday

ശശി തരൂരിനെതിരായ ആക്രമണത്തിൽ കോൺഗ്രസ്‌ പ്രതികരിക്കാത്തത്‌ ആർഎസ്‌എസിനെ ഭയന്ന്‌: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018

തിരുവനന്തപുരം> ശശി തരൂർ എംപിക്കെതിരെ ആർഎസ്‌എസ്‌ നടത്തുന്ന  ആക്രമണംപ്രതിഷേധാർഹവും അപലപനീയവുമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

എന്നാൽ സ്വന്തം എംപിയായ തരൂരിനെ പിന്തുണയ്ക്കാൻ കോൺഗ്രസിനു മടിയാണ്‌. ആർ എസ് എസിന്‌ മുന്നിൽ കോൺഗ്രസ്‌ ഭയന്ന്‌ മുട്ടിടിച്ചു നിൽക്കയാണ്‌. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലൂടെ പുറത്തുവന്നത്.

ആർഎസ്‌എസിനും മോഡി സർക്കാരിനുമെതിരെ തരൂർ പറഞ്ഞ കാര്യം നേരത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിൽ പറഞ്ഞിരുന്നു. അന്ന് പാർട്ടി യെച്ചൂരിക്ക് പിന്തുണ നൽകി. അതിനാൽ സംഘപരിവാർ പ്രശ്നമുണ്ടാക്കിയില്ല. എന്നാൽ തരൂരിന് കോൺഗ്രസ് പിന്തുണ നൽകിയില്ല. ഇക്കാര്യത്തിൽ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഐ എസിന്റെ ഇന്ത്യൻ പതിപ്പാണ്‌ എസ്‌ഡിപിഐ എന്നും കോടിയേരി പറഞ്ഞു. എസ് ഡി പി ഐ യുടെ കാര്യത്തിൽ ജാഗ്രത വേണം. രാഷ്ട്രീയ പാർട്ടികളിൽ എസ്ഡിപിഐ നുഴഞ്ഞു കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. കോടിയേരി പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top