11 December Tuesday

മഴക്കെടുതിയില്‍ കേന്ദ്രം സഹായം നല്‍കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

തിരുവനന്തപുരം> മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനാവശ്യമായ സഹായം നല്‍കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ എം സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിന്റെ മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പരമാവധി തുക സംഭാവന നല്‍കണമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി മെമ്പര്‍മാരും ജനപ്രതിനിധികളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറണം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കാനും സംസ്ഥാന കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചതായി കോടിയേരി പറഞ്ഞു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top