Top
25
Sunday, June 2017
About UsE-Paper

കൊച്ചി മെട്രോ സര്‍വീസ് തുടങ്ങി; ആവേശത്തോടെ ആയിരങ്ങള്‍

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
ഫോട്ടോ > എം എ ശിവപ്രസാദ്

കൊച്ചി > പൊതുജനങ്ങള്‍ക്ക് വേണ്ടിയുളള കൊച്ചി മെട്രോയുടെ  സര്‍വീസ് ആരംഭിച്ചു. ആദ്യ യാത്രയില്‍ തന്നെ മെട്രോയുടെ ഭാഗമാകാന്‍ ആയിരങ്ങളാണ് പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ കാത്തുനിന്നത്. ആദ്യ യാത്രയില്‍ ഇടം പിടിക്കാന്‍ പുലര്‍ച്ചെ മുതല്‍ മെട്രോ സ്റ്റേഷനുകളില്‍ വലിയ ക്യൂ ദൃശ്യമായിരുന്നു. രാവിലെ ആറിന് നടന്ന ആദ്യ സര്‍വീസില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ജനങ്ങള്‍ പങ്കുചേര്‍ന്നു.

പലരും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമായതില്‍ സന്തോഷം പങ്കുവെച്ചു. മാധ്യമങ്ങളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പലക്കും സ്റ്റേഷനുകളില്‍ കയറിപ്പോള്‍ ചെറിയ അങ്കലാപ്പ് ഉണ്ടായി. ബാര്‍കോഡ് ഉപയോഗിച്ചുള്ള ഗേറ്റ് മറികടന്നു പ്ളാറ്റ് ഫോമിലേക്ക് പോകുന്നത് ജീവനക്കാര്‍ ഓരോരുത്തര്‍ക്കായി നിര്‍ദ്ദേശം നല്‍കി.  തിങ്കളാഴ്ച മുതല്‍ മൈട്രോ സര്‍വീസിന് പൂര്‍ണ സജ്ജമായിരിക്കും. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ഒമ്പതുമിനിട്ട് ഇടവേളകളില്‍ ഇരുദിശയിലേക്കും സര്‍വീസ് നടത്തും.



ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കിലോമീറ്ററിന് 40 രുപ. 2013ല്‍ കൊച്ചി മെട്രോറെയിലിന്റെ നിര്‍മാണോദ്ഘാടനച്ചടങ്ങിനെത്തിയ ആളുകള്‍ക്ക് കെഎംആര്‍എല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഈ പാസുമായെത്തുന്നവര്‍ക്ക് തിങ്കളാഴ്ച വൈകിട്ട് നാലുമുതല്‍ ആറുവരെ മെട്രോയില്‍ സൌജന്യയാത്രയ്ക്ക് സൌകര്യമൊരുക്കിയിട്ടുണ്ട്. ഇന്ന് മാത്രമേ ഈ സൌകര്യം ഉണ്ടാകൂ.

ആദ്യദിനം വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്ളാറ്റ്ഫോമില്‍ തിക്കിത്തിരക്കി ഗതാഗതം തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കരുതെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. പ്ളാറ്റ്ഫോമില്‍ മഞ്ഞവരയ്ക്കപ്പുറത്തേക്ക് യാത്രക്കാര്‍ കടന്നുനില്‍ക്കരുത്. അപകട സാധ്യതയുള്ളതിനാലാണിത്. മെട്രോ യാത്ര ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് യഥേഷ്ടം സമയം കിട്ടും. അതുകൊണ്ട് തിരക്കും അതുമൂലമുള്ള മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Related News

കൂടുതൽ വാർത്തകൾ »