Top
22
Thursday, June 2017
About UsE-Paper

ഇല്ല.. ആ പട്ടികയില്‍ കുമ്മനത്തിന്റെ പേരില്ല !

Saturday Jun 17, 2017
സ്വന്തം ലേഖകന്‍

കൊച്ചി > കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നവരുടെ പട്ടികയില്‍ ഇല്ലാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മെട്രോയില്‍ കയറിയത് വിവാദമായി.

സുരക്ഷാപ്രശ്നങ്ങളാല്‍ പ്രധാനമന്ത്രിക്ക് ഒപ്പം യാത്രചെയ്യാന്‍ ഏഴുപേരെ മാത്രമാണ് അനുവദിച്ചിരുന്നത്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഉപരിതല ഗതാഗത സെക്രട്ടറി രാജീവ് ഗൌബ, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

വേദിയില്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എംപി എന്നിവരെപ്പോലും കയറ്റിയില്ല. ഈ സന്ദര്‍ഭത്തിലാണ് ഇതിലൊരിടത്തും പേരില്ലാത്ത കുമ്മനം മെട്രോയില്‍ തള്ളിക്കയറിയത്.

മെട്രോ യാത്രയിൽ കുമ്മനത്തിന്റെ നുഴഞ്ഞു കയറ്റം -വസ്തുത

1 . മെട്രോ യാത്രയിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നവരുടെ പട്ടിക ഉണ്ടായിരുന്നില്ല .

സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ചു്  ഒരു ലിസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരുന്നു . എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ്  അത്  ക്ലിയർ ചെയ്തില്ല .

2 . അതേസമയം പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ പ്രധനമന്ത്രിയെ  സ്വീകരിക്കാൻ വരുന്നവരുടെ ലിസ്റ്റാണ് പ്രധാനമന്ത്രിയുടെ ഓഫീസ്  അംഗീകരിച്ചത് . ആ പട്ടികയിൽ പേരുള്ളവർക്ക് പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യാമെന്ന് നിർദ്ദേശിച്ചു .

പ്രധാനമന്ത്രിയെ കൂടാതെ ആ പട്ടികയിൽ ഏഴുപേരുടെ പേരാണ് ഉണ്ടായിരുന്നത് . (മുകളിൽ പരാമർശിച്ച ഏഴ് പേരുകള്‍)

3 .ഈ പട്ടികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പേരുണ്ടായിരുന്നില്ല .

4 .എന്നാൽ അവസാന നിമിഷം എസ് പിജി യുടെ സഹായത്തോടെ മെട്രോയിൽ കുമ്മനം നുഴഞ്ഞു കയറുകയായിരുന്നു .

5 . അതായത്  പ്രധനമന്ത്രിക്കു സുരക്ഷ ഒരുക്കേണ്ട എസ് പി ജി  തന്നെ സുരക്ഷാ വീഴ്ചക്ക്  അവസരം ഒരുക്കി .

6 . എസ് പി ജി സഹായം ലഭിച്ചതോടെ യാതൊരു സുരക്ഷാ പരിശോധനയ്ക്കും വിധേയനാകാതെ  മെട്രോയിൽ യാത്ര ചെയ്യാൻ കുമ്മനത്തിന്  കഴിഞ്ഞു .

7 . പ്രതിപക്ഷ നേതാവിനും സ്ഥലം എംപി ,സ്ഥലം എംഎൽഎ ,മേയർ എന്നിവർക്കുമില്ലാത്ത എന്ത്  പ്രത്യേക പരിഗണനയാണ് /എന്ത് വിശേഷാവകാശമാണ്  കുമ്മനത്തിനുള്ളത്  ?

എസ്പിജി യും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് ഈക്കാര്യത്തിൽ മറുപടി പറയേണ്ടത് .

Related News

കൂടുതൽ വാർത്തകൾ »