Top
27
Saturday, May 2017
About UsE-Paper

മെട്രോ ഉദ്ഘാടനം: തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Friday May 19, 2017
വെബ് ഡെസ്‌ക്‌

കണ്ണൂര്‍ > കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ആണ് ക്ഷണിച്ചിടുള്ളത്. അദ്ദേഹത്തിന്റെ സമയംകൂടി ലഭിച്ചിട്ടാവും ഉദ്ഘാടന തീയതി തീരുമാനിക്കുക. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രിയുടെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ ഒരു ദിവസം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തീയതി ലഭിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം തീരുമാനിക്കും. ഈ മാസം 30 ഉദ്ഘാടനം എന്നത് തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Related News

കൂടുതൽ വാർത്തകൾ »