11 December Tuesday

ഇന്നലെ പിടിയിലായ രാജേഷ്‌ ഭക്തയെ ആക്രമിച്ച സംഘത്തിലും; സന്നിധാനത്ത് കൊടും ക്രിമിനലുകൾ: ചിത്രങ്ങള്‍ പുറത്ത്

വി എസ് വിഷ്‌ണുപ്രസാദ്Updated: Monday Nov 19, 2018

രാജേഷ് ഇന്നലെ സന്നിധാനത്ത് അക്രമത്തിനെത്തിയപ്പോള്‍(ഇടത്ത് ). ചിത്തിര ആട്ട നാളില്‍ 52 കാരിയെ തടയുന്നു (വലത്ത് )

ശബരിമല
ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് അക്രമം നടത്താൻ ശ്രമിച്ചത് ആർഎസ്എസിന്റെ കൊടും ക്രിമിനലുകളുടെ നേതൃത്വത്തിൽ.
ഇവരില്‍  പലരും മുന്‍പ് ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സന്നിധാനത്ത് നിന്ന് തിങ്കളാഴ്ച രാത്രി 12 ഓടെ അറസ്റ്റ് ചെയതവരില്‍ 15 പേര്‍ ശബരിമലയിലും നിലയ്ക്കലിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

രാജേഷ് ആര്‍ എസ് എസ് വേഷത്തില്‍

രാജേഷ് ആര്‍ എസ് എസ് വേഷത്തില്‍

എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് ഇന്നലെ സന്നിധാനത്ത് സംഘർഷത്തിന്  നേതൃത്വം നല്‍കിയത്. ഇവര്‍ക്കൊപ്പം എത്തിയ മറ്റു ചിലര്‍ ഇനിയും സന്നിധാനത്തും പരിസരത്തുമായി തുടരുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

രാജേഷ് ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ  തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ തടയാനും നേതൃത്വം നൽകിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പൊലീസ് ശേഖരിച്ചു.
സന്നിധാനത്ത് കുഴപ്പമുണ്ടാക്കാൻശ്രമിച്ച അറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.70 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . ഇവരെ മണിയാര്‍ ക്യാംപില്‍ ചോദ്യം ചെയ്തു വരികയാണ്.

ആസൂത്രിതമായ അക്രമമാണ് സംഘപരിവാർ ലക്ഷ്യംവച്ചതെന്ന് കൂടുതൽ വ്യക്തമാകുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top