16 August Thursday

കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം; നീനുവിന്റെ പഠനം ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

തിരുവനന്തപുരം > പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്‍ പി ജോസഫിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 

കെവിന്റെ കുടുംബത്തിന് വീടുവെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം  ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top