22 October Monday

മലപ്പുറത്തെ ഫ്‌‌‌‌ളാഷ്‌‌‌‌‌‌മോബ്: പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017

തിരുവനന്തപുരം > മലപ്പുറത്ത് ഫ്‌ളാഷ്‌‌‌മോബ് നടത്തിയ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് സൈബര്‍ സെല്ലിന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കി.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും പോറലേല്‍പ്പിക്കുന്ന ആക്ഷേപങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

എ‌‌യ്‌‌‌ഡ്‌‌‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാട്ടായിരുന്നു ഫ്‌‌‌ളാഷ്‌‌‌മോബ് സംഘടിപ്പിച്ചത്. പങ്കെടുത്ത പെണ്‍കട്ടികള്‍ മഫ്ത ധരിച്ച് ഫ്‌‌‌‌ളാഷ്‌‌‌‌മോബ് നടത്തിയതിനെതിരെ ആയിരുന്നു മോശം പ്രചരണം. പെണ്‍കുട്ടികളെ പിന്തുണച്ച് രംഗത്ത് വന്നവര്‍ക്കെതിരെയും മതമൗലികവാദികള്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു.
 

പ്രധാന വാർത്തകൾ
Top