20 April Friday

പൊലീസ് ജനകീയബന്ധം ശക്തിപ്പെടുത്തണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018


തിരുവനന്തപുരം > ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനമൈത്രി പദ്ധതിവഴി ഓരോ പ്രദേശത്തെയും കുടുംബങ്ങളും പൊലീസും തമ്മിൽ ഹോട്ലൈൻ ഉണ്ടാക്കണം. പദ്ധതിക്ക് വിരമിച്ച പൊലീസുകാരുടെ പിന്തുണ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ, പെൻഷനേഴ്സ് അസോസിയേഷൻ സംഘടനകളുടെ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവീസ് കാലത്തെ അനുഭവങ്ങൾ ഉപയോഗപ്പെടുത്തി ജനമൈത്രി പദ്ധതിക്ക് സഹായമൊരുക്കാൻ വിരമിച്ച പൊലീസുകാർ തയ്യാറാകണം. കുറ്റവാളികളെക്കുറിച്ച് വിവരം  അറിയിക്കുന്നതിനും സഹായം നൽകണം. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വിജയിപ്പിക്കാനും പിന്തുണ ആവശ്യമാണ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ വേണുഗോപാൽ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ,മേയർ വി കെ പ്രശ്ാന്ത്‌,മുൻ ഡിജിപി ജേക്കബ് പുന്നൂസ്, കെ ടി സെയ്ദ്, ജെ ഷാജഹാൻ എന്നിവർ സംസാരിച്ചു. കെ ജെ ജോർജ് ഫ്രാൻസിസ് സ്വാഗതവും എ എം ഇസ്മയിൽ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top