16 October Tuesday
5000 രൂപയുടെ സമ്മാനം കൂട്ടി

സംസ്ഥാന ലോട്ടറി സമ്മാനങ്ങളിൽ വൻ വർധന; ദിവസം 246021 പേർക്ക‌് സമ്മാനം

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018

തിരുവനന്തപുരം> സംസ്ഥാന ലോട്ടറിയുടെ  പുതുക്കിയ സമ്മാനഘടന ജൂലൈ 15 മുതൽ നടപ്പാക്കും. സമ്മാനങ്ങളുടെ എണ്ണത്തിൽ വൻവർധനയുണ്ടാകും.  കാരുണ്യപ്ലസ‌് നറുക്കെടുപ്പിലെ സമ്മാനങ്ങളുടെ എണ്ണം 246021 ആയി ഉയരും. നിലവിൽ പ്രതിദിനം 226814 സമ്മാനമാണ‌് നൽകിയിരുന്നത‌്.

അക്ഷയ ഭാഗ്യക്കുറിയിലെ സമ്മാനങ്ങളുടെ എണ്ണം 226825 ആകും. യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് 87000 ആയിരുന്ന സമ്മാനമാണ‌് ഇപ്പോൾ 246000ത്തിലേക്കെത്തിയത‌്. 5000രൂപയുടെ സമ്മാനങ്ങളുടെ എണ്ണവും വർധിക്കും. മെയ‌് ഒന്നുമുതൽ 30 രൂപ ടിക്കറ്റിൽ 1000 രൂപയുടെ 1080 സമ്മാനവും 500ന്റെ 6480 സമ്മാനവും 100 രൂപയുടെ 28000 സമ്മാനവും ഉൾപ്പെടെ 33469 സമ്മാനം വർധിച്ചിരുന്നു. 40 രൂപ ടിക്കറ്റിന‌് 1000 രൂപയുടെ 3240 സമ്മാനവും 500ന്റെ 6480 സമ്മാനവും 100 രൂപയുടെ 28000 സമ്മാനവും ഉൾപ്പെടെ 33469 സമ്മാനവും വർധിച്ചു. ഇതിൽ 5000 രൂപയുടെ സമ്മാനങ്ങൾ വർധിച്ചില്ലെന്ന വിലയിരുത്തലിലാണ‌് ജൂലൈ 15 മുതൽ പുതിയ സമ്മാനഘടന നിലവിൽവരുന്നത‌്.

ഒരു ടിക്കറ്റിന‌് 26.80 രൂപയാണ‌് മുഖവില. 3.20രൂപ ജിഎസ‌്ടിയിലേക്ക‌് പോകും. യുഡിഎഫ‌് കാലത്ത‌് ടിക്കറ്റിന്റെ മുഖവിലയുടെ 42 ശതമാനമാണ‌് സമ്മാനത്തിന‌് നീക്കിവച്ചത‌്. ഇപ്പോഴിത‌്  52 ശതമാനംമായി. 25.25 ശതമാനം വിൽപ്പന കമീഷനും 4.5 ശതമാനം ഏജൻസി സമ്മാനവും നൽകുന്നു. ആറു ശതമാനം നടത്തിപ്പ‌ുചെലവാണ‌്. സർക്കാരിന‌് ലഭിക്കുന്നതാകട്ടെ 12 ശതമാനവും. യുഡിഎഫ‌് കാലത്ത‌് ടിക്കറ്റിന്റെ മുഖവിലയുടെ  24 ശതമാനം  സർക്കാരിന‌് ലഭിച്ചിരുന്നു. സമ്മാനങ്ങൾ ഭീമമായി വർധിച്ചതോടെ ടിക്കറ്റുകൾ മാറാൻ ലോട്ടറി ഓഫീസുകളിൽ പ്രയാസം നേരിടുന്നതിനാൽ  28 ക്ലർക്കുമാരുടെയും 15 ജൂനിയർ സൂപ്രണ്ടുമാരുടെയും തസ‌്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സമ്മാനങ്ങളുടെ ആകെത്തുകയിൽ മാറ്റംവരുത്താൻ കഴിയാത്തതിനാൽ ഘടനയിലെ മാറ്റത്തിനാണ‌് മുൻഗണന. 5000 രൂപയുടെ സമ്മാനങ്ങൾ വർധിപ്പിക്കാൻ ചെറിയസമ്മാനങ്ങൾ കുറയ‌്ക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളിൽ ഉയരുന്നു. ഇതിനായി ചെറിയ സമ്മാനങ്ങൾ വൻതോതിൽ വെട്ടിക്കുറ‌യ‌്ക്കേണ്ടിവരും. ഇത‌് ദോഷമാകുമെന്നാണ‌് വിലയിരുത്തൽ.

പ്രധാന വാർത്തകൾ
Top