21 October Sunday

ഒറ്റക്കെട്ടായി കേരളം; ദുരിതാശ്വാസ നിധി 2000 കോടി കവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

തിരുവനന്തപുരം > നവകേരള സൃഷ്ടിക്കായുള്ള സഹായ അഭ്യർഥനയിൽ അകമഴിഞ്ഞ സംഭാവനയാണ‌് ലഭിക്കുന്നതെന്ന‌് ധനമന്ത്രി  തോമസ‌് ഐസക‌്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 2000 കോടി രൂപയിലേറെയായി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംഭാവന കൂടാതെയുള്ള തുകയാണിത‌്.കേരള സ‌്റ്റേറ്റ‌് സ‌്റ്റാമ്പ‌് വെണ്ടേഴ‌്സ‌് അസോസിയേഷൻ സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയുടെ ആദ്യഗഡു സ്വീകരിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനർനിർമാണത്തിന‌് പണമായിമാത്രം 6000 കോടി രൂപയെങ്കിലും ആവശ്യമാണ‌്. കടമെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വമാണ‌്. കേന്ദ്ര സഹായം സംബന്ധിച്ച‌് കേരളത്തിന‌് മുൻവിധികളില്ല. ചരക്ക‌് സേവന നികുതി നടപ്പായതിലൂടെ നികുതി വരുമാനം വർധിപ്പിച്ച‌്  പുനർനിർമാണത്തിന‌് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ‌്. വിദേശ രാജ്യങ്ങളുടെ  സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല.

തങ്ങൾക്കൊപ്പമെത്തുന്ന രാജ്യങ്ങളിൽനിന്നുമാത്രമെ സഹായം സ്വീകരിക്കാനാകൂവെന്നാണ‌് നിലപാട‌്. അങ്ങനെയെങ്കിൽ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ‌്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നേ സഹായം സ്വീകരിക്കാനാകൂ. ഗൾഫ‌് രാജ്യങ്ങളിൽനിന്ന‌് സഹായം സ്വീകരിക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ പുനർനിർമാണത്തിനാവശ്യമായ പണം ലഭ്യമാകുമായിരുന്നു. കേരളത്തിന്റെ കടമെടുപ്പ‌് പരിധിയിൽനിന്നുമാത്രമെ ഈ വായ‌്പ എടുക്കാനാകൂവെന്നാണ‌് കേന്ദ്ര നിലപാട‌്. മറ്റ‌് മാർഗങ്ങളിൽ വ്യക്തതയില്ലാത്തതിനാലാണ‌് സഹായാഭ്യർഥന നടത്തിയത‌്. വരുമാനം ഉയരുംതോറും സംഭാവന നൽകാനുള്ള പ്രയാസവും വർധിക്കുന്നതായാണ‌് അനുഭവം തെളിയിക്കുന്നത‌്. കൂടുതൽ ശമ്പളം വാങ്ങുന്ന കോളേജ‌് അധ്യാപകരാണ‌് ഇക്കാര്യത്തിൽ മുന്നിൽ. ഒന്നുമുതൽ ഒന്നര ലക്ഷംവരെ ശമ്പളം വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട‌്. ഇവർക്കാണ‌് സംഭാവന ചെയ്യാൻ മടിയെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top