21 November Wednesday

ദുരിതാശ്വാസ സഹായം: വിദേശമലയാളികൾ പണം അയക്കുന്നതിന‌് സർവീസ‌് ചാർജ‌് ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

തിരുവനന്തപുരം > വെള്ളപ്പൊക്കത്തിൽ  ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

വിദേശത്തുനിന്ന് പണം കൈമാറുന്ന സ്വകാര്യ സ്ഥാപനങ്ങളായ അൽ  അൻസാരി എക്‌‌‌സ്‌ചേഞ്ച്, യുഎഇ എക്സ്ചേഞ്ച്, ലുലു എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങൾ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സൗജന്യമായി പണം അയയ്ക്കാം. വിദേശത്തുനിന്ന് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം വിനിയോഗിക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്ന പേരിൽ എടുത്ത ചെക്കുകളും ഡ്രാഫ്റ്റുകളും നോർക്ക റൂട്ട്സിന്റെ ന്യൂഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, ബറോഡ, കൊച്ചി, കോഴിക്കോട് ഓഫീസുകളിലും തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന നോർക്ക ഹെഡ് ഓഫീസിലും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ 24 മണിക്കൂർ കാൾ സെന്ററി  ബന്ധപ്പെടാം. ഫോൺ : 1800 425 3939, 0471 233 33 39.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top