21 September Friday

പ്രളയക്കെടുതി: പഞ്ചായത്ത് അംഗങ്ങള്‍ പന്ത്രണ്ടരക്കോടി നല്‍കും

സ്വന്തം ലേഖകന്‍Updated: Saturday Sep 1, 2018

ആലപ്പുഴ > കേരളത്തിലെ 941 പഞ്ചായത്തുകളിലെ 15,962 ജനപ്രതിനിധികള്‍ അവരുടെ ഒരു മാസത്തെ ഓണറേറിയമായ 12,43,00,000 രൂപ ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ തുളസിയും ജനറല്‍ സെക്രട്ടറി അഡ്വ. പി വിശ്വംഭര പണിക്കരും അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ 73 പഞ്ചായത്തുകള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, നാലു മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും ഡിപിസി ചെയര്‍മാന്‍ വി കെ മധുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top